ഭാര്യയുടെ കൈ വെട്ടിമാറ്റി; ഒളിവിലായിരുന്ന ഭർത്താവ് തൂങ്ങി മരിച്ചനിലയില്‍

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെകൈ വെട്ടിമാറ്റിയ കേസിൽ ഒളിവിലായിരുന്ന ഭര്ത്താവ് മരിച്ചനിലയിൽ .കാണക്കാരി സ്വദേശി പ്രദീപിനെയാണ് രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരീക്കരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രദീപ്, ഭാര്യ മഞ്ജുവിന്റെ ഇരു കൈകളും വെട്ടിയ ശേഷം ഒളിവിൽ പോയത്. സാരമായി പരിക്കേറ്റ മഞ്ജു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.