,,28-ാം ഓണാഘോഷവുമായി ബന്ധപ്പെട്ട് യുവാവിനെ മർദിച്ച കേസിൽ സഹോദരങ്ങളായ പ്രതികൾ അറസ്റ്റിൽ. കോവളം മുട്ടയ്ക്കാട് പാറവിള വീട്ടിൽ വിഷ്ണു (27), വിജിത്ത് (24) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഒക്ടോബർ 5നു രാത്രി 9 മണിയോടെയാണ് സംഭവം. കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തെന്നൂർ എന്ന സ്ഥലത്ത് സിനിമാറ്റിക്ക് ഡാൻസിനിടെ തമ്മിൽ തർക്കത്തിൽ ഏർപ്പെട്ട യുവാക്കളെ പിടിച്ചു മാറ്റിയ കിളിമാനൂർ മലയ്ക്കൽ, യെന്നൂർ രതീഷ് ഭവനിൽ രതീഷ്( 38)നാണ് മർദ്ദനമോയ്. 28-ാം ഓണാഘോഷത്തിൻറ ഭാഗമായി ബന്ധുവിന്റെ വീട്ടിലെത്തിയ വിഷ്ണുവും വിജിത്തും സിനിമാറ്റിക്ക് ഡാൻസിനിടെ ഡാൻസ് കളിക്കാൻ ആരംഭിച്ചത് സ്ഥലത്ത് ചെറിയ സംഘർഷത്തിന് ഇടയാക്കുകയും തുടർന്ന് സ്ഥലവാസിയായ രതീഷ് ഇരുവരോടും പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കാൻ പറയുകയും ചെയ്തു. തുടർന്ന് പ്രതികൾ രതീഷിന് നേരെ തിരിയുകയും കയ്യിൽ കിട്ടിയ കമ്പിക്കഷ്ണം കൊണ്ട് ആക്രമിക്കുകയും ആക്രമണത്തിൽ രതീഷിന്റെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ ഐപിഎസ്സിന്റെ നിർദ്ദേശത്തെ തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി ജി. ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ എസ്.സനൂജ്, എസ്ഐ വിജിത്ത് കെ നായർ , എസ്. സി. പി. ഒ ബിനു , ഷംനാദ് , സിപിഒ സോജു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു