സമൂഹം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും ഗുരുദേവ വിശ്വാസികൾ തൂത്തെറിയണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ പറഞ്ഞു. ഗുരുദേവൻ മുന്നോട്ടുവച്ച മൂല്യവത്തായ ദർശനത്തിന്റ പഠനവും അനുശീലനവും നഷ്ടപ്പെടുന്നതിന്റെ ലക്ഷണമാണ് ഇത്തരം സാമൂഹിക അപചയത്തിനു കാരണമെന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു.
ഗുരുധർമ്മപ്രചരണ സഭയുടെ നേതൃത്വത്തിൽ ശിവഗിരി കൺവൻഷൻ സെന്ററിൽ നടക്കുന്ന നേതൃത്വ ശിൽപ്പശാല ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഗുരുധർമ്മപ്രചരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് സ്വാഗതം പറഞ്ഞു. GDPS ഉപദേശക സമിതി കൺവീനർ ശ്രീ കുറിച്ചി സദൻ , ശിവഗിരി മഠം പി.ആർ ഒ EM സോമനാഥൻ ,രജിസ്ട്രാർ അഡ്വ.പി.എം മധു , GDPS പി.ആർ. ഒ .വി.കെ ബിജു എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ശ്രീ അനിൽ തടാലിൽ കൃതജ്ഞത പറഞ്ഞു, ഡോ.പി.ചന്ദ്രമോഹൻ ,സ്വാമി ഗുരുപ്രസാദ്, വി.കെ ബിജു, അഡ്വ.പി.എം മധു , ഡോ.ബി. ജയപ്രകാശ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു. ശിൽപശാല നാളെ (24/10/2022) സമാപിക്കും.