ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി വർക്കല മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ എസ് പി സി യൂണിറ്റ് കഴിഞ്ഞ ദിവസം മൈതാനം ജംഗ്ഷനിലും, ഹെലിപാഡിലും ലഹരി വിരുദ്ധ ബോധ വത്കരണ തെരുവുനാടകം അവതരിപ്പിച്ചു. മൈതാനം ജംഗ്ഷനിൽ അഡ്വ.വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. വർക്കല മുനിസിപ്പൽ ചെയർമാൻ കെഎം ലാജി, വർക്കല എസ് എച്ച് ഒ സനോജ് എസ്, വർക്കല മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി അജയകുമാർ, സി പി ഒ മാരായ സജിത എസ് , ജിസ്സ വി ബി , ഹയർസെക്കൻഡറി അധ്യാപകരായ ഉണ്ണികൃഷ്ണൻ, അശോക് കുമാർഎന്നിവർ സംസാരിച്ചു.