തിരുവനന്തപുരം• പോത്തൻകോട് വീടിനുമുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരൻ അപകടത്തിൽപ്പെട്ടു മരിച്ചു. വേങ്ങോട് സ്വദേശി അബ്ദുൽ റഹിം – ഫസ്ന ദമ്പതികളുടെ മകൻ റയ്യാൻ ആണ് മരിച്ചത്. വൈകിട്ട് ആറോടെ കളിച്ചു കൊണ്ടിരിക്കെ ആയിരുന്നു അപകടം. വീട്ടുകാർ നോക്കിയപ്പോൾ മുന്നിലെ റോഡിൽ വാഹനമിടിച്ചെന്നു കരുതുന്ന തരത്തിൽ പരുക്കേറ്റ കുട്ടിയെയാണു കണ്ടത്.തലയ്ക്കു പിന്നിൽ മുറിവുണ്ടായിരുന്നു. വായ്, മൂക്ക്, ചെവി എന്നിവിടങ്ങളിൽനിന്നെല്ലാം രക്തം വന്നിരുന്നു. ഉടൻ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഞ്ഞിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനായില്ലെന്നു പോത്തൻകോട് പൊലീസ് അറിയിച്ചു.