ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി അഞ്ചുവയസ്സുകാരന്‍ മരിച്ചു

തൃശ്ശൂർ: ഛര്‍ദ്ദിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി അഞ്ചുവയസ്സുകാരന്‍ മരിച്ചു. തൃശ്ശൂര്‍ പഴുവില്‍ കിഴുപ്പിള്ളിക്കര സ്വദേശി ഷാനവാസ് – നസീബ ദമ്പതികളുടെ മകന്‍ ഷദീദ് ആണ് മരിച്ചത്. പനിയെ തുടര്‍ന്നാണ് കുട്ടി ഛര്‍ദ്ദിക്കാനിടയായത്. പഴുവില്‍ സെന്‍റ് ആന്‍റണീസ് സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയാണ്.