ചിതറ :- ചിതറ ഗവൺമെന്റ് എച്ച്എസ്എസ് ലാണ് സംഭവം വിദ്യാർഥികൾ മുടി വെട്ടാത്തതിൽ പ്രഥമ അധ്യാപിക മുപ്പതോളം വിദ്യാർഥികളെ ക്ലാസുകളിൽ നിന്ന് പുറത്താക്കി എന്നാണ് ആരോപണം. സംഭവമറിഞ്ഞെത്തിയ കെ എസ് യു, എ ഐ എസ് എഫ് വിദ്യാർത്ഥി സംഘടനകൾ പ്രഥമ അധ്യാപികയോട് സംസാരിച്ചെങ്കിലും പ്രഥമാധ്യാപിക കുട്ടികളെ ക്ലാസിൽ കയറ്റാൻ തയ്യാറായില്ല എന്നാണ് ആരോപണം.
വിദ്യാർത്ഥികളോടുള്ള ഈ നിലപാട് അംഗീകരിക്കാനാവില്ല എന്നാണ് വിദ്യാർത്ഥി സംഘടനകളുടെ നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രതിഷേധത്തിനൊടുവിൽ വിദ്യാർഥികളെ ക്ലാസിൽ കയറ്റാം എന്ന് ഉറപ്പുനൽകി എന്നാൽ രണ്ടു മണിക്കൂറുകൾക്ക് ശേഷവും വിദ്യാർഥികളെ സ്റ്റേജുകളിൽ നിരത്തിയിരിത്തിരിക്കുന്ന അവസ്ഥയാണ് കണ്ടത്. ഇതോടെ അധ്യാപികയ്ക്കെതിരെ പ്രതിഷേധമായി. പ്രഥമാധ്യാപികക്കെതിരെ വകുപ്പുതല അന്വേഷണം വേണമെന്നാണ് ആവശ്യം
.