നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ നിന്നും ക്ലീനിങ്ങിന് ഉപയോഗിക്കുന്ന അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഗ്രീഷ്മ.രാവിലെ എഴരയോടെ ബാത്ത്‌റൂമില്‍ പോകണമെന്ന് ഗ്രീഷ്മ ആവശ്യപ്പെട്ടു. ബാത്ത്‌റൂമില്‍ വെച്ച് അവിടെയുണ്ടായിരുന്ന കീടനാശിനി ഗ്രീഷ്മ കുടിക്കുകയായിരുന്നു. ചര്‍ദ്ദിലിനെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.പൊലീസ് സ്‌റ്റേഷനിലെ ബാത്‌റൂം അടക്കം പരിശോധിച്ച് ഉറപ്പു വരുത്തിയശേഷമാണ് ഗ്രീഷ്മയെ നെടുമങ്ങാട് സ്‌റ്റേഷനിലെത്തിച്ചത്. എന്നാല്‍ സ്‌റ്റേഷനിലുണ്ടായിരുന്ന വനിതാ പൊലീസുകാര്‍ അവളെ ചെക്ക് ചെയ്ത് ഉറപ്പു വരുത്തിയ ബാത്‌റൂമിന് പകരം വേറൊരു ബാത് റൂമിലേക്കാണ് കൊണ്ടുപോയതെന്ന് റൂറല്‍ എസ്പി ഡി ശില്‍പ്പ പറഞ്ഞു. അവിടെ ഉണ്ടായിരുന്ന ലായനി ഗ്രീഷ്മ കുടിക്കുകയായിരുന്നുവെന്നും റൂറല്‍ എസ്പി പറഞ്ഞു.