കാരേറ്റ് പൂപ്പുറം ആയില്യം വില്ലയിൽ സുനിൽകുമാർ സംഗീത ദമ്പതികളുടെ മകൻ അഭിനവ് ആണ് [18] മരിച്ചത്. ഇന്ന് വൈകുന്നേരംഅഞ്ചുമണിയോടെയായിരുന്നു സംഭവം.സുഹൃത്തുക്കളുമൊത്ത് നദിയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴ്ന്ന അഭിനവിനെ കൂട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി എത്തിച്ചുവെങ്കിലും ബോധക്ഷയം സംഭവിച്ചിരുന്നു.
തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അടിയന്തര ചികിത്സകൾ നൽകിയ ശേഷം വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും അതിനിടയിൽ മരണം സംഭവിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.