വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ ഭാഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സംയുക്ത സമര സമിതി ആഹ്വനം ചെയ്ത റോഡ് ഉപരോധത്തിന്റെ ഭാഗമായി അഞ്ചുതെങ്ങിൽ ഹർത്താൽ പ്രതീതി.സ്വകാര്യബസുകൾ അഞ്ചുതെങ്ങ് വഴി സർവ്വീസ് നിർത്തിവച്ചു. ഓട്ടോ സ്റ്റാന്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും മുചക്ര ഇരുചക്ര വാഹനങ്ങൾ സർവ്വീസ് നടത്തുന്നുണ്ട്.പ്രദേശങ്ങളിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു. മത്സ്യബന്ധനത്തിനായ് ആരും തന്നെ കടലിൽ പോയിട്ടില്ല, പ്രദേശത്ത് പലയിടങ്ങളിലും റോഡുകളിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തും റോഡുകളിൽ മാർഗ്ഗതുടസം സൃഷ്ടിച്ചിരുന്നെങ്കിലും പോലീസ് എത്തി തടസ്സം നീക്കുവാനുള്ള നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുകളുണ്ട്.