പിന്നീട് ഡോക്ടറേ കണ്ടപ്പോഴാണ് തെറ്റായി തന്നെ എക്സ് റേ എടുത്തതെന്ന് പൂർണമായി മനസ്സിലാക്കിയത്. തുടർന്ന് രോഗിയുടെ ബന്ധുക്കൾ രോഗിയേയും കൂട്ടി എക്സ് റേ എടുക്കാൻ എത്തിയപ്പോൾ ലാബിലെ ഉദ്യോഗസ്ഥൻ തട്ടിക്കയറുകയും രോഗിയെ മാറ്റിനിർത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.
എന്നാൽ ഇവിടെ ഇത് ഒരു യാദൃച്ഛികമായി നടക്കുന്ന സംഭവമല്ല, ഇതേദിവസം മറ്റൊരു സ്ത്രീയുടെ പേരുമാറി എക്സ് റേ എടുത്തു കൂടാതെ മറ്റൊരു കുട്ടിയുടെ പേര് വിളിച്ചതും തെറ്റായാണ് ഇതും പിന്നീട് തിരുത്തുകയാണ് ഉണ്ടായതെന്നും ആക്ഷേപമുണ്ട്. ഐഡന്റിറ്റി കാർഡ് ധരിക്കാതെയാണ് പല ഉദ്യോഗസ്ഥരും ജോലിനോക്കുന്നതെന്നും പരാതികളുണ്ട്.