വെഞ്ഞാറമൂട് : കെട്ടിട നിർമ്മാണ തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പരാതി. വാമനപുരം മേലാറ്റുമൂഴി തേക്കിൻകാട് വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെയും ഓമനയുടെയും മകൻ അരുൺ(30)നെയാണ് മേലാറ്റുമൂഴിക്കു സമീപം ചായക്കടയിൽ ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കൾ രാവിലെ സുഹൃത്തിന്റെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് പുറത്തേക്കു പോയ ഇയാളെ പിന്നീട് കാണാതായി. അന്വേഷണത്തിൽ ചൊവ്വ ഉച്ചയ്ക്ക് ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് അരുൺ എത്താൻ സാധ്യതയില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കാണിച്ച് ബന്ധുക്കൾ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സമീപത്തെ സിസിടിവി ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.