കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ എലിവേറ്റഡ് ഹൈവേയിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ ഓടിച്ചു തുടങ്ങും എന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. ദേശീയപാത ഉദ്യോഗസ്ഥരും ഹൈവേയുടെ കരാർ എടുത്തിട്ടുള്ള കമ്പനി പ്രതിനിധികളുമായി നടന്ന ചർച്ചയിലാണ് തീരുമാനം. ഹൈവേയുടെ പണി അവസാനഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ മേൽ പാലത്തിന്റെ പണി പൂർത്തിയാകും. എന്നാൽ അടിപ്പാതയുടെ നിർമ്മാണം പൂർത്തിയായിട്ടില്ല. ഒരു മാസത്തിനകം അടിപ്പാതകളും സഞ്ചാരയോഗ്യമാകും. ആറ്റിൻകുഴിയിൽ തുടങ്ങി കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്ക് സമീപം അവസാനിക്കുന്ന ഹൈവേയ്ക്ക് 2.72 കിലോമീറ്റർ നീളമുണ്ട്.