നമ്മുടെ അടുക്കളകളിൽ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കെതിരെ പോരാടാൻ സഹായിക്കുന്ന നിരവധി ഗുണങ്ങളുള്ള ചേരുവകൾ കാണപ്പെടാം. പ്രത്യേകിച്ച് ജലദോഷം, ചുമ, പനി മുതലായവയ്ക്കു ഇതു പരിഹാരമാണ്.“ജേർണൽ ഓഫ് ഫുഡ് സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇഞ്ചി, മഞ്ഞൾ, കറുവപ്പട്ട എന്നീ സുഗന്ധവ്യജ്ഞനങ്ങളുടെ രാസഘടനയും ആന്റിഓക്സിഡന്റ് കഴിവുകളും പരിശോധിച്ചിരുന്നു ” എന്നു യുക്‌തഹാർ: ദി ബെല്ലി ആൻഡ് ബ്രെയിൻ ഡയറ്റ് എന്ന പുസ്തകത്തിൽ സെലിബ്രിറ്റി നുട്രീഷനിസ്റ്റായ മുന്മുൻ ഗനേരിവാൾ പറയുന്നു.“എല്ലാ പരിശോധനയിലും ഉയർന്ന ആന്റിഓക്‌സിഡന്റ് ശേഷി പ്രകടിപ്പിക്കുന്നതായാണ് കണ്ടത്. അവ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും രോഗകാരികളായ ബാക്ടീരിയകളുടെ വളർച്ചയെ അടിച്ചമർത്തുകയും ചെയ്തു. ഇതുവഴി കുടലിലെ മൈക്രോബയോട്ടയുടെ നിയന്ത്രിക്കുന്നു.അതിനാൽ ദൈനംദിന പാചകത്തിൽ ഇവ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ് ” അവര്‍ പറഞ്ഞു.ശരീരത്തിലുണ്ടാകുന്ന വീക്കം എന്നിവ തടയാനായി ഈ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ച് ഒരു ഹെർബൽ ടീയുണ്ടാക്കി കുടിക്കാവുന്നതാണ്. ആന്റീ-ഇൻഫ്ലമേറ്ററി പാനീയങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അമിത ശരീരഭാരം, വിഷാദം, ഹൃദ്രോഗം, പ്രമേഹം, മെറ്റബോളിക് സിൻഡ്രോം, എന്നിങ്ങനെ മറ്റു നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് ഗവേഷണം പറയുന്നു. ഹെർബൽ ടീ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളായ പുതിന, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയ്ക്ക് അനവധി ഗുണങ്ങളുണ്ട്.ഇത്തരം സുഗന്ധവ്യഞ്ജനങ്ങളെല്ലാം ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആൻറി-പാരാസിറ്റിക് ഗുണങ്ങളാൽ സന്നിവേശിപ്പിക്കപ്പെടുന്നു. ഈ സുഗന്ധദ്രവ്യങ്ങളുടെ എല്ലാ ഗുണങ്ങളും നിങ്ങളുടെ ശരീരത്തെ സുഖപ്പെടുത്തുന്നതിന് സമന്വയത്തോടെ പ്രവർത്തിക്കുന്നു എന്നതാണ് ഇതിനെ വീക്കം തടയുന്നതിനുള്ള ഒരു മികച്ച മാർഗമാക്കി മാറ്റുന്നത്” അവർ പുസ്തകത്തിൽ എഴുതി.
അത്തരത്തിലുള്ള ഒരു ഔഷധക്കൂട്ടാണ് മഞ്ഞൾ ചായ.
ചേരുവകൾ
വെള്ളം – 1/2 കപ്പ്
ഉണങ്ങിയ ഇഞ്ചി പൊടി – ¼ ടീസ്പൂൺകുരുമുളക് പൊടി –
ഒരു നുള്ള്മഞ്ഞൾ പൊടി – ¼ ടീസ്പൂൺ
നെയ്യ് – ¼ ടീസ്പൂൺ
ശർക്കര – പാകത്തിന്
പാകം ചെയ്യണ്ട രീതി
1/2 കപ്പ് വെള്ളത്തിൽ എല്ലാ ചേരുവകളും ചേർത്ത് 10 മിനിറ്റ് തിളപ്പിക്കുക.
എങ്ങനെയാണ് കുടിക്കേണ്ടത് ?
വൃത്തിയായി അരിച്ചെടുത്ത് കുടിക്കുക.മഞ്ഞൾ ചായ പ്രതിരോധശേഷി ശക്തിപ്പെടുത്തി സീസണൽ അലർജികൾക്കെതിരെ പോരാടാൻ സഹായിക്കുന്നു.
എപ്പോഴൊക്കെ കുടിക്കാം
രണ്ടാഴ്ച്ചയിലൊരിക്കല്‍ ദിവസത്തില്‍ ഒരു നേരം എന്ന കണക്കില്‍ ഇതു കുടിക്കാവുന്നതാണ്.