തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിന് സമീപം സൈക്കിൾ കടയിൽ വൻ തീപിടിത്തം. ഇന്ന് വൈകിട്ട് അഞ്ചേ മുക്കാലിനായിരുന്നു കടയ്ക്ക് തീപിടിച്ചത്. നാലു നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു തീപിടുത്തം. ഫയർഫോഴ്സിന്റെ നാലു യൂണിറ്റുകൾ എത്തിയാണ് തീ കെടുത്തിയത്. സൈക്കിൾ കടയിലെ ജീവനക്കാർ ഇറങ്ങിയോടി. ആർക്കും പരുക്കില്ല. ജില്ലാ ഫയർ ഓഫിസർ അരുൺ ഭാസ്ക്കറിന്റെ നേതൃത്വത്തിൽ ഇരുപതിലേറെ ഉദ്യോഗസ്ഥർ തീ കെടുത്താൻ മെനക്കെട്ടു. തൊട്ടടുത്ത കെട്ടിടത്തിലേയ്ക്ക് തീ പടരാതെ നോക്കി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.”