ആശുപത്രി ചെലവ് പാര്‍ട്ടി വഹിക്കും. മക്കളായ മറിയവും ചാണ്ടി ഉമ്മനും അദ്ദേഹത്തെ അനുഗമിക്കും. തൊണ്ടയിലെ അസ്വസ്ഥത മൂലം ഉമ്മന്‍ ചാണ്ടി അമേരിക്കയില്‍ ചികിത്സ നേടിയിരുന്നു.ഉമ്മന്‍ ചാണ്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയാണെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയും മകനും പെന്തക്കോസ്ത് വിശ്വാസികളായത് കൊണ്ട് അദ്ദേഹത്തിന് ആധുനിക ചികല്‍സ നല്‍കുന്നില്ലെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ മകന്‍ ചാണ്ടി ഉമ്മന്‍ നിഷേധിച്ചു.