വർക്കല.നിരോധിത പുകയില ഉൽപ്പന്നങ്ങൾ സ്കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തിയ ബേക്കറിയുടമ അറസ്റ്റിൽ.. പുന്നമൂട് കേന്ദ്രീകരിച്ചു സ്കൂൾ കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റിരുന്ന വർക്കല നടയറ പുല്ലാനിക്കോട് സ്വദേശി സജീവ് (54 )ആണ് അറസ്റ്റിലായത്. പുന്നമൂട് ജംഗ്ഷൻ സമീപം ഇയാളുടെ ബേക്കറിയിൽ നിന്നുമാണ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. കേരള പൊലീസിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ യോദ്ധാവിന്റെ ഭാഗമായി സ്കൂളുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ സ്റ്റുഡൻസ് ഫ്രണ്ട്‌ലി പ്രോഗ്രാമാണ് പുകയില ഉൽപന്ന വിപണനവുമായി ബന്ധപ്പെട്ട വിവരങ്ങളിലേക്ക് പോലീസിനെ നയിച്ചത് വർക്കല ഡിവൈഎസ്പി നിയാസ് പി യുടെ നിർദ്ദേശാനുസരണം വർക്കല എസ് എച്ച് ഒ സനോജ് എസ്,, സബ്ഇൻസ്പെക്ടർമാരായ രാഹുൽ പി ആർ, ശരത് സി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ലിജോ ടോം ജോസ്, ഷാനവാസ്, എസ് സി പി ഓ മാരായ ഷിബു, ഷിജു, വിനോദ്, സിപിഒ സുധീർ. റാം ക്രിസ്ത്യൻ, സുജിത്ത്, ഹരികൃഷ്ണ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്