കിളിമാനൂർ പുല്ലയില്‍ ഗവണ്‍മെന്റ് എല്‍. പി. എസില്‍ പുതുതായി നിര്‍മ്മിച്ച പാചകപ്പുരയുടെയും സ്റ്റോര്‍ റൂമിന്റെയും ഉദ്ഘാടനം ഒ. എസ് അംബിക എം.എല്‍.എ നിര്‍വഹിച്ചു.

കിളിമാനൂർ പുല്ലയില്‍ ഗവണ്‍മെന്റ് എല്‍. പി. എസില്‍ പുതുതായി നിര്‍മ്മിച്ച പാചകപ്പുരയുടെയും സ്റ്റോര്‍ റൂമിന്റെയും ഉദ്ഘാടനം ഒ. എസ് അംബിക എം.എല്‍.എ നിര്‍വഹിച്ചു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ജി. ശാന്തകുമാരി അധ്യക്ഷയായിരുന്നു.സൈദ HM
സ്വാഗതം ആശംസിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം G G ഗിരികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ ശ്രീജ ഉണ്ണികൃഷ്ണൻ,വാർഡ് മെമ്പർ B.അനിൽകുമാർ,PTA പ്രസിഡൻറ് ബിജു.P, സാബു V R BRC, AEO പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. നിസ ടീച്ചർ
നന്ദി
രേഖപ്പെടുത്തി.

സാധാരണക്കാരായ നൂറിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ആറുലക്ഷം രൂപ ചെലവിട്ടാണ് പുതിയ പാചകപ്പുരയൊരുക്കിയത്. ഭക്ഷണം പാചകം ചെയ്യാന്‍ വൃത്തിയുള്ളതും മികച്ച സൗകര്യമുള്ളതുമായ പുതിയ പാചകപ്പുര ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുട്ടികളും അധ്യാപകരും. പാചകത്തിനാവശ്യമായ സാധനങ്ങള്‍ സൂക്ഷിക്കാന്‍ അടുക്കളയോട് ചേര്‍ന്ന് സ്റ്റോര്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കിരുന്നു ഭക്ഷണം കഴിക്കാനും ഇവിടെ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.