ചൈല്‍ഡ് ലൈനില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിതാവിന്‍റെ ക്രൂരത പുറത്തറിയുന്നത്. ബഷീര്‍ സ്ഥിരമായി തന്റെ ഭാര്യയെയും കുട്ടികളെയും അടിച്ചു പരിക്കേല്‍പ്പിക്കാറുണ്ടായിരുന്നു. ഓട്ടോയുമായി പുറത്ത് പോയി തിരിച്ചുവന്നതിനു ശേഷമാണ് മര്‍ദ്ദനമേറ്റ് അവശരായ മക്കളെ പുറത്തിറങ്ങാന്‍ ഇയാള്‍ അനുവദിക്കാറ്.
പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ സി ഐ അലവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്ക് മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് സംശയമുള്ളതായാണ് പൊലീസ് വിശദമാക്കുന്നത്. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.