കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യൂറോപ്പിലേക്ക് യാത്ര തിരിക്കും. മുഖ്യമന്ത്രിയുടെ യാത്ര കൊച്ചി വഴി നോർവേയിലേക്കാണ്. പുലർച്ചെ 3. 45 ന് നോർവേയിലേക്ക് പുറപ്പെടും. മുഖ്യമന്ത്രിയും കുടുംബവും നെടുമ്പാശ്ശേരിയിൽ എത്തി. നോർവേയിൽ നിന്ന് ബ്രിട്ടനിലേക്ക് മുഖ്യമന്ത്രി യാത്ര തിരിക്കും.