കണ്ണൂരില്‍ യുവതിയെ കഴുത്തറുത്തു കൊന്ന പ്രതി കസ്റ്റഡിയിൽ

കണ്ണൂർ:പാനൂര്‍ വള്ള്യായില്‍ യുവതിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയിൽ.കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് എന്ന യുവാവ് പൊലീസില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. 
കണ്ണച്ചാംകണ്ടിയില്‍ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. വീടിനകത്ത് കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീടിന് സമീപം മുഖം മൂടി ധരിച്ചയാളെ കണ്ടെത്തിയതായി നാട്ടുകാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാനൂരിലെ സ്വകാര്യ ലാബിലെ ജിവനക്കാരിയാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയ. 

കൊല്ലപ്പെട്ട യുവതിയുടെ വീടിന് സമീപത്ത് ഒരു മരണം നടന്നിരുന്നു. വീട്ടിലുള്ളവരെല്ലാം മരണ വീട്ടില്‍ പോയിരുന്നു. ഈ സമയത്തായിരുന്നു കൊലപാതകം. മരണ വീട്ടില്‍ നിന്നു മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാര്‍ കൊലപാതകം അറിയുന്നത്