അമേരിക്കയിലെ മിസിസിപ്പി കേന്ദ്രമായി പ്രവർത്തിക്കുന്ന ഡേയ്സ്പ്രിംഗ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയുടെ മികച്ച സാമൂഹിക സേവനത്തിനുള്ള നോൺ ക്രിസ്ത്യൻ ഓണററി ഡോക്ടറേറ്റ് അവാർഡ് മണനാക്ക് സ്വദേശി എസ് എ ബഷീറിന് ലഭിച്ചു.

അമേരിക്കയിലെ മിസിസിപ്പി കേന്ദ്രമായി പ്രവർത്തിക്കുന്ന ഡേയ്സ്പ്രിംഗ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ബിരുദദാന ചടങ്ങ് കോട്ടയം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ മനോജ് മാത്യു അധ്യക്ഷത വഹിക്കുകയും ഡോക്ടർ രാജൻ കോര സർട്ടിഫിക്കറ്റുകളും അവാർഡ്കളും വിതരണം ചെയ്യുകയും ചെയ്തു. സാമൂഹിക സേവനത്തിനുള്ള നോൺ ക്രിസ്ത്യൻ ഓണററി ഡോക്ടറേറ്റ് അവാർഡ് ശ്രീ എസ് എ ബഷീർ, തിരുവനന്തപുരം ഡോ രാജൻ കോരയിൽ നിന്നും ഏറ്റുവാങ്ങി. 

സാമൂഹ്യ പ്രവർത്തകനായ എസ് അറുമുഖം എഴുത്തുകാരനായ ജോൺ പാലക്കൽ, ഗുഡ് ന്യൂസ് ഫോർ ഏഷ്യ ബൈബിൾ സെമിനാരി എറണാകുളം സ്ഥാപക പ്രസിഡണ്ട് ആയ ജേക്കബ് മത്തായി, മിഷനറി പ്രവർത്തകൻ ജോസ് സാമുവൽ തുടങ്ങിയവർക്കാണ് ഓണററി ഡോക്ടറേറ്റ് അവാർഡ് ലഭിച്ചത്. നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ ഉള്ളതും മിസിസിപ്പി സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്നതുമായ യൂണിവേഴ്സിറ്റി ആണ് ഡേയ്സ്പ്രിംഗ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റി, ഇതിൻറെ അംഗീകൃത ഇന്ത്യൻ ക്യാമ്പസിന്റെ നേതൃത്വത്തിലാണ് ഈ പ്രോഗ്രാം നടന്നത്.