ചിറയിന്‍കീഴ് മുടപുരം ആയുര്‍വേദ ജംഗ്ഷന്‍ സേവിനീ നിവാസില്‍ വിജയകുമാറിന്റെ വീട്ടുവളപ്പിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഉറക്കം ഉണര്‍ന്നപ്പോള്‍ വീടിനോട് ചേര്‍ന്ന മതില്‍ക്കെട്ടിനുള്ളിലാണ് മൃതദേഹം കണ്ടത്. വീട്ടുകാര്‍ ആകെ പരിഭ്രാന്തിയില്‍ ആയി. ആദ്യം ആളെ തിരിച്ചറിയാന്‍ കഴിഞ്ഞി ല്ലായിരുന്നു. ചിറയിന്‍കീഴ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം തിരിച്ചറിഞ്ഞു ചിറയിന്‍കീഴ് കുറക്കട സ്വദേശി അമരഭദ്രന്‍ (42) ആണ് മൃതദേഹം എന്ന് സ്ഥിരീകരിച്ചു. ഇതിന്റെ തൊട്ടടുത്തുനിന്നും ഇയാളുടെ ബൈക്കും കണ്ടെടുത്തിട്ടുണ്ട്. തുടര്‍ നടപടി കള്‍ സ്വീകരിച്ചു.