ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ അറിവിൻ്റെ ലോകത്തേക്ക്, ഇന്ന് വിജയദശമി

തിരുവനന്തപുരം:അറിവിന്‍റെ ആദ്യാക്ഷരം കുറിക്കുന്ന വിജയദശമി ഇന്ന്. അക്ഷര ദേവതയായ സരസ്വതിയുടെ മുന്നില്‍ മഹാനവമിയോടനുബന്ധിച്ച്‌ പൂജവയ്ക്കുന്ന പഠനോപകരണങ്ങളും പണിയായുധങ്ങളും ഇന്ന് പുലര്‍ച്ചെ എടുക്കും.തുടര്‍ന്നാണ് വിദ്യാരംഭം.

വിദ്യാരംഭത്തിനായി ക്ഷേത്രങ്ങളിലും വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ചടങ്ങുകള്‍ ഒരുക്കിയിട്ടുണ്ട്. പ്രമുഖര്‍ കുരുന്നുകളെ അക്ഷരലോകത്തേക്ക് കൈപിടിക്കും. നൃത്തം ഉള്‍പ്പെടെയുള്ള കലാരൂപങ്ങളിലും ഇന്ന് വിദ്യാരംഭം ഉണ്ട് 

കോവിഡ് വ്യാപനത്തിന് ശേഷം നിയന്ത്രണങ്ങളൊന്നുമില്ലാതെ ഇതാദ്യമായാണ് ഇക്കുറി വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷം പൊതു സ്ഥലങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു.