തിരുവനന്തപുരം ജില്ലയിലെ 13 റേഷന്‍ ഡിപ്പോകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം www.civilsupplieskerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. നിര്‍ദ്ദിഷ്ട ഫോറത്തില്‍ ലഭിക്കാത്തതും നിശ്ചിത തീയതില്‍ ലഭ്യമല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അപേക്ഷകള്‍ നവംബര്‍ 19 ന് വൈകുന്നേരം 3 മണിക്ക് മുമ്പ് നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712731240.