സമഗ്രശിക്ഷാ കേരളം ഓട്ടിസം സെന്ററില്‍ തയ്യല്‍ പരിശീലന യൂണിറ്റ് ആരംഭിച്ചു.നഗരൂര്‍ വി എസ് എല്‍ പി എസില്‍ കിളിമാനൂരില്‍ ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലാണ് തുണി സഞ്ചി നിര്‍മാണ യൂണിറ്റ് സ്ഥാപിച്ചത്. തെറാപ്പിക്കായി സ്‌പെക്ട്രം ഓട്ടിസം സെന്ററിലെത്തുന്ന കുട്ടികള്‍ കുട്ടികളുടെ അമ്മമാര്‍ക്കാണ് തയ്യല്‍ പരിശീലന യൂണിറ്റ് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ തുണി സഞ്ചികളാണ് നിര്‍മ്മിക്കുന്നത്. ജില്ലാ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ ജവാദ് എസ് മുഖ്യപ്രഭാഷണം നടത്തി. നഗരൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ നിസാമുദീന്‍ അധ്യക്ഷത വഹിച്ചു.