കിളിമാനൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം കാണിച്ച് അപമാനിക്കാൻ ശ്രമിച്ച യുവാവിനെ കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്തു. കിളിമാനൂർ മഠത്തിൽ കുന്ന് അമ്പാടിയിൽ അമൽ രാജ്(24) ആണ് അറസ്റ്റിലായത്. സംഭം വത്തെക്കുറിച്ച് പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെത്തുടർന്ന് രക്ഷിതാക്കൾ കിളിമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കൃത്യത്തിന് ശേഷം മുങ്ങി നടന്ന പ്രതി കിളിമാനൂർ പൊലിസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ള ആളാണെന്നും നിരവതി അടിപിടി മോഷണക്കേസുക്കളിലെ പ്രതിയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഒളിവിൽ പോയ പ്രതിയെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൻ ആറ്റിങ്ങൽ ഡി .വൈ .എസ് പി ബി.ബിനുവിൻ്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ് സനൂജ് എസ്.ഐ വിജിത്ത് .കെ നായർ എസ് .സി .പി .ഒ ഷാജി സി.പി .ഒ മാരായ ശ്രീരാജ് , സോജു എന്നിവരടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റു ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു