*കിളിമാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കി പനപ്പാംകുന്നു വിദ്യ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ*

കിളിമാനൂർ : കെ എസ് ആർ ടി സി ബസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കി ബസ്റ്റ് സ്റ്റാൻ്റിന് പുതിയ മുഖം നൽകിയിരിക്കുകയാണ് പനപ്പാംകുന്നു വിദ്യ എൻജിനീയറിംഗ് കോളേജ് നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികൾ. പഴയ കുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ ആയിരുന്നു ശുചീകരണം. യാത്രക്കാരുടെയും കെ എസ് ആർ ടി സി അധികൃതരുടെയും ആവശ്യത്തെ തുടർന്നാണ് ഗ്രാമപഞ്ചായത്തും വിദ്യ എൻജിനീയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി ശുചീകരണ യജ്ഞം നടത്തിയത്. ശുചീകരണത്തിൻ്റെ ഉദ്ഘാടനം പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം അജ്മൽ.എൻ എസ്, കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എസ് ലെനിൻ ബാബു എന്നിവർ നേതൃത്വം നൽകി.