ആലപ്പുഴ ഹരിപ്പാട് മോട്ടർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ വ്യാജ ഡ്രൈവിങ്ങ് ലൈസൻസ് പിടിച്ചെടുത്തു. ഹരിപ്പാട് ചിങ്ങോലി സ്വദേശിയായ ഇരുചക്രവാഹന യാത്രക്കാരനിൽ നിന്നാണ് ഇത് പിടികൂടിയത്. ഹോളോഗ്രാം ഉൾപ്പെടെ പതിപ്പിച്ചിട്ടുള്ളതാണ് വ്യാജ ലൈസൻസ്എട്ട് വർഷമായി ഇത് ഉപയോഗിച്ചു വരുന്നതായി ഇയാൾ എംവിഡിയോട് പറഞ്ഞു.
എംവിഡിയിൽ നിലവിലില്ലാത്ത ഉദ്യോഗസ്ഥൻ്റെ പേരിലുള്ള വ്യാജ ഒപ്പ് പതിച്ചതാണ് ലൈസൻസ്. നെടുമങ്ങാട് ആർടിഒയുടെ നമ്പറും ലൈസൻസ് ഇഷ്യു ചെയ്ത അതോറിറ്റി ആലപ്പുഴ ആർ.ടി.ഒയുമാണ്.