മകനെ കരയ്ക്കുനിർത്തി അമ്മ ആറ്റിൽ ചാടി മരിച്ചു

കുഞ്ഞിനെ കരയില്‍ നിര്‍ത്തിയതിന് ശേഷം ആറ്റിലേക്ക് ചാടി യുവതി മരിച്ചു.കുഞ്ഞിന്റെ കരച്ചില്‍ കേട്ട് വന്ന നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കല്ലടയാറ്റില്‍ മൃതദേഹം കണ്ടെത്തി. കാഞ്ഞിരകോട് കാര്‍മല്‍ ഹൗസില്‍ ചെറുപുഷ്പം (46) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മണ്‍റോത്തുരുത്ത് കൊച്ചുമാട്ടേല്‍ ജങ്ഷനുസമീപം നിന്നാണ് യുവതി ആറ്റിലേക്ക് ചാടിയത്. ഇളയമകന്‍ അഞ്ചുവയസ്സുകാരന്‍ ഇവാനാണ് ചെറുപുഷ്പത്തിനൊപ്പം ഉണ്ടായിരുന്നത്. കുട്ടിയെ ആറ്റുതീരത്ത് നിര്‍ത്തി ചെറുപുഷ്പം ആറ്റിലേക്ക് ചാടുകയായിരുന്നു. 

ചെറുപുഷ്പത്തിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കിഴക്കേ കല്ലട പോലീസ് മേല്‍നടപടി സ്വീകരിച്ചു