*പ്ലസ് വൺ പ്രവേശനത്തിന്റെ അവസാന അലോട്ട്മെന്റ് നാളെ*

 : 09-10-2022*

വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെൻറ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായുള്ള അവസാന അലോട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. 



അലോട്മെന്റ് നാളെ രാവിലെ 9ന് 
http://hscap.kerala.gov.in
 ൽ ലഭ്യമാകും. ഇന്ന് രാത്രിയോടെ അലോട്മെന്റ് പ്രസിദ്ധീകരിക്കാനും സാധ്യതയുണ്ട്.

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അലോട്മെന്റിന് അർഹതയില്ല. കൂടാതെ മുൻഅലോട്ട്മെന്റുകളിൽ നോൺ-ജോയിനിങ് ആയവർ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അലോട്മെന്റ് ലഭിക്കില്ല. അലോട്മെന്റ് ലഭിച്ചവർ നാളെ രാവിലെ 10മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ സ്കൂളിൽ നേരിട്ടത്തി പ്രവേശനം നേടണം.
▂▂▂▂▂▂▂▂▂▂▂▂▂