മേനംകുളത്ത് ബൈക്ക് കാറിലിടിച്ച് അപകടം; യുവ എൻജിനിയർ മരിച്ചു

കഴക്കൂട്ടം : മേനംകുളത്ത് ബൈക്ക് കാറിലിടിച്ച് അപകടം യുവ എൻജിനിയർ മരിച്ചു. കൊട്ടാരക്കര പവിത്രേശ്വരം താഴംദേശത്ത് അമ്പാടിവീട്ടിൽ മോഹനൻ പിള്ളയുടെയും ഗീതകുമാരി അമ്മയുടെയും മകൻ ഗോകുൽ മോഹനൻ (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാലക്കാട് സ്വദേശി പ്രണവ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.

ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ ഗോകുലും സുഹൃത്തും ബൈക്കിൽ ഇടറോഡിൽനിന്നു പ്രധാന റോഡിലേക്കു കയറവേ, കാറിൽ ഇടിക്കുകയായിരുന്നുവെന്ന്‌ പോലീസ് പറഞ്ഞു.സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന്. സഹോദരി: നന്ദനാ മോഹനൻ