*വടക്കോട്ടു കാവ് ക്ഷേത്രത്തിനു സമീപത്തെ നിരവധി കടകളിൽ മോഷണവും അക്രമവും നടത്തിയ പ്രതി നഗരൂർ പോലീസിന്റെ പിടിയിൽ*

#കല്ലമ്പലം #തോട്ടക്കാട് വടക്കോട്ടു കാവ് ക്ഷേത്രതിന് സമീപത്തെ കടകളിൽ CC ക്യാമറ നശിപ്പിച്ച ശേഷം മോഷണവും തീവെയ്‌പ്പും നടത്തിയ കേസിലെ പ്രതി #തുമ്പോട് #ഞാറയിൽകോണം മയിലാടും പൊയ്ക ആദിത്യ ഹൗസിൽ സനോജിനെയാണ് (47) നഗരൂർ പോലീസ്അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ പതിനൊന്നാം തീയതി രാത്രിയാണ് ബ്ലൂ കൂൾ കമ്പനി ഉടമ ദിനി കുമാറിന്റെ ഉടമസ്ഥത യിലുള്ള മാർജിൻ ഫ്രീ ഷോപ്പിലും സമീപത്തുള്ള ശാസ്ത സ്റ്റോർ, ബീ ലൈൻ പലചരക്കു കട, വിനായക പലഹാര കട എന്നിവിടങ്ങളിൽ മോഷണം നടത്തിയത്. 

ഇയാൾ നശിപ്പിച്ച CC ക്യാമറ ഭാഗങ്ങൾ വടക്കോട്ടു കാവ് ക്ഷേത്രത്തിനു പിൻവശത്തുള്ള കാവിനുള്ളിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി.

വിരലടയാള വിദഗ്ദരും സ്‌ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്ക് കിളിമാനൂർ, പള്ളിക്കൽ, കൊല്ലം  അഞ്ചൽ തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്.

ആറ്റിങ്ങൽ DySP ജി ബിനുവിന്റെ നിർദേശനുസരണം നഗരൂർ SHO സുധീഷ് SL, SI അബ്ദുൽ ഹക്കിം, ASI താജു, SCPO മാരായ ജിജു M,ശ്രീരാജ്,CPO മാരായ രാജീവ്‌, പ്രിയ എന്നിവരുടെ സംഘമാണ് പ്രതിയെ വലയിലാക്കിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.