ലഹരിവിരുദ്ധ ബോധവല്‍ക്കരണം: പോലീസിന്‍റെ കൂട്ടയോട്ടം ശനിയാഴ്ച

ലഹരിവിരുദ്ധ ബോധവല്‍ക്കരണം: പോലീസിന്‍റെ കൂട്ടയോട്ടം ശനിയാഴ്ച

ലഹരിക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി പോലീസ് സംഘടിപ്പിക്കുന്ന കൂട്ടയോട്ടം ശനിയാഴ്ച രാവിലെ നടക്കും. 
 
കവടിയാര്‍പാര്‍ക്ക് മുതല്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം വരെ സംഘടിപ്പിച്ചിരിക്കുന്ന കൂട്ടയോട്ടം ഒക്ടോബര്‍ 15 ന് രാവിലെ 6.30 ന് വി.കെ പ്രശാന്ത് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്യും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, ബറ്റാലിയന്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഓട്ടത്തില്‍ പങ്കെടുക്കും. സായുധ പോലീസും സ്റ്റുഡന്‍റ് പോലീസ് കേഡറ്റും ചേര്‍ന്നാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. 
 
ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഓട്ടം സമാപിക്കുമ്പോള്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

#keralapolice