മടവൂർ : മുൻവൈരാഗ്യത്തിന്റെ പേരിൽ മടവൂർ കൊച്ചാലുംമൂടിൽ ദമ്പതികളെ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം പെട്രോൾ ഒഴിച്ചു കത്തിച്ച സംഭവത്തിൽ പ്രതി കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായർ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ മരണം മൂന്നായി.