സുഹൃത്തിന്‍റെ കൈഞരമ്പ് മുറിച്ച ശേഷം പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: താമരശേരി ബസ്സ് സ്റ്റാൻഡിൽ സുഹൃത്തിന്‍റെ കൈഞരമ്പ് മുറിച്ച ശേഷം പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പതിനഞ്ചുകാരിയാണ് സുഹൃത്തിന്‍റെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചത്.

യുവാവ് ബസ്സ് ജീവനക്കാരൻ ആണ്. പെൺകുട്ടി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെന്ന് പൊലീസ് പറയുന്നത് . പെണ്‍കുട്ടിയെയും യുവാവിനെയും താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചട്ടില്ല.