ഓവര്‍ടേക്ക് ചെയ്തതിന് കാര്‍യാത്രികരായ കുടുംബത്തിന് ക്രൂരമര്‍ദ്ദനം, അക്രമി സംഘം പിടിയില്‍

.ഓവർടേക്ക് ചെയ്തെന്ന കാരണത്താൽ കാറിൽ സഞ്ചരിച്ചിരുന്ന നാലംഗ കുടുംബത്തെ ഗുണ്ടാസംഘം മർദ്ദിച്ചു. ഏഴ്പ്രതികളിൽ 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം രാത്രി 11- മണിയോടെ ഓച്ചിറ ഇടയനമ്പലത്ത് വെച്ച് നടന്ന സംഭവത്തിൽ 8 വയസുകാരനുൾപ്പെടെ മർദ്ദനമേറ്റു. കൊല്ലം കിളികൊല്ലൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാർ അക്രമികൾ സഞ്ചരിച്ചിരുന്ന കാറിനെ ഓവർ ടേക്ക് ചെയ്തതാണ് കാരണം വീട്ടമ്മയുടെ വസ്ത്രം വലിച്ചു കീറാൻ ശ്രമിക്കുകയും നാഭിക്ക് തൊഴിച്ചുവെന്നും പരാതിയിൽ പറയുന്നു.
ഇരു വാഹനങ്ങളിലായി സഞ്ചരിച്ച ഏഴംഗ അക്രമിസംഘം അവർ സഞ്ചരിച്ച രണ്ട് വാഹനങ്ങൾ കുടുംബം സഞ്ചരിച്ച കാറിന് മുന്നിലും പിന്നിലും തടഞ്ഞിട്ടാണ് മർദിച്ചത്. ഓച്ചിറ സ്വദേശികളായ ബിജു, സുനിൽ, മണിലാൽ, അമൽ രാജ് എന്നീ നാല് പ്രതികളെയാണ് ഓച്ചിറ പോലീസ് കസ്റ്റഡിയിലെടുത്ത് . മർദ്ദനമേറ്റവർ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.