കിളിമാനൂർ ഗ്രാമപഞ്ചായത്തിന് കീഴിലെ സർക്കാർ സ്‌കൂളുകളിൽ ഗ്രാമ പഞ്ചായത്തിന്റെ ഉദാസീനത കാരണം കുട്ടികളുടെ പ്രഭാത ഭക്ഷണം മുടങ്ങുന്നു. സ്കൂൾ തുറന്ന സമയം തന്നെ കിളിമാനൂർ ഗവ : എൽ പി എസ്സിലെ പ്രദമാദ്യപികയെ ഇമ്പ്ലിമെന്റ് ചാർജ് ഉള്ള ഓഫീസർ ആയി നിയമിച്ചു എന്നാൽ നാളിതുവരെ ഈ ഉദ്യോഗസ്ഥ ഈ ചാർജ് ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല. പഞ്ചായത്തിനു കീഴിലെ മറ്റു പല സ്‌കൂളുകളിലും പ്രദമാദ്ധ്യാപകർ അവരുടെ സ്വന്തം ഉത്തരവാദിത്തത്തിൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണം കൊടുക്കുന്നുണ്ട് എന്നാൽ ഇമ്പ്ലിമെന്റ് ചാർജ് ഉള്ള ഉദ്യോഗസ്ഥയുടെ സ്കൂളിൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണം ലഭിക്കുന്നില്ല ഇതിനെ തുടർന്ന് കിളിമാനൂർ ഗവ എൽ പി എസ്സിലെ പി ടി എ പ്രസിഡന്റ് സജിൻ ജാഫർ നിരവധി പ്രാവശ്യം ഈ ഉദ്യോഗസ്തയോടും പഞ്ചായത്ത് ഭാരവാഹികളോടും ഇതിനെ കുറിച് സംസാരിക്കുകയും കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകുന്നതിന് വേണ്ട നടപടികൾ സ്വികരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നാളിതുവരെ ഇതിന് മേൽ യാതൊരുവിധ നടപടികളും കിളിമാനൂർ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. എത്രയും വേഗം ഈ പ്രശ്നം പരിഹരിച്ചു കുട്ടികൾക്ക് പ്രഭാത ഭക്ഷണം കൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് പി ടി എ പ്രസിഡണ്ട് സജിൻ ജാഫർ പറയുന്നു