ആറ്റിങ്ങല്‍ നഗരത്തിലെ പൊതുഇടങ്ങള്‍ കയ്യേറി നടത്തുന്ന അനധികൃത മത്സ്യക്കച്ചവടക്കാരേ പിടികൂടാന്‍ നഗരത്തില്‍ തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്തി നഗരസഭ. വ്യാഴാഴ്ച രാവിലെ മുതല്‍ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന ആരംഭിച്ചു.
അവനവഞ്ചേരി ടോള്‍ മുക്ക്, രാമച്ചംവിള, കൊടുമണ്‍, ചെറുവള്ളിമുക്ക്, ഗേള്‍സ് സ്‌കൂള്‍ ജംഗ്ഷന്‍, ആലങ്കോട്, എന്നിവിടങ്ങളില്‍ അനധികൃത മത്സ്യ വ്യാപാരം സ്ഥിരമായി നടക്കുന്ന പ്രദേശങ്ങളില്‍ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ മുന്നറിയിപ്പ് ബോര്‍ഡുകളും അധികൃതര്‍ സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 29 ഈ പ്രദേശത്തെ മത്സ്യക്കച്ചവടം നിരോധിച്ചിരിക്കുന്നു എന്ന വിവരം നോട്ടീസ് കച്ചവടക്കാര്‍ക്ക് കൈമാറി എന്നാല്‍ നഗരസഭയുടെ അറിയിപ്പ് ലഭിച്ച 7 ദിവസം കഴിഞ്ഞിട്ടും കച്ചവടം അതേപടി തുടരുന്നതിനാലാണ് നിയമപരമായി നീക്കം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷം റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ മത്സ്യ തൊഴിലാളികളെ ആക്രമിച്ചെന്ന് പരാതി ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. തടയുന്നതിന്റെ ഭാഗമായി ഇന്നലെ നടന്ന പരിശോധനാ സംഘം വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, വനിതാ പോലീസിനെയും ഉള്‍പ്പെടുത്തിയിരുന്നു.പഴുതടച്ച് തയ്യാറാക്കിയ പരിശോധനയുടെ വിവരം ചോര്‍ന്നതുകൊണ്ട് ഈ പ്രദേശങ്ങളില്‍ രാവിലെ മുതല്‍ കച്ചവടം ആരംഭിച്ച തൊഴിലാളികളില്‍ ഭൂരിഭാഗം പേരും അപ്രത്യക്ഷമായി.
ഉച്ചയോടുകൂടി രണ്ടാംഘട്ട മിന്നല്‍ പരിശോധന അധികൃതര്‍ നടപ്പിലാക്കിയത് ഗേള്‍സ് സ്‌കൂളിന് സമീപത്തെ മങ്കാട്ടുമൂല ജംഗ്ഷനില്‍ സക്വാഡ്ത്തിയപ്പോള്‍ തൊട്ടടുത്ത വീടിന്റെ പരിസരത്തും മെഡിക്കല്‍ ഷോപ്പിലെ ഇടനാഴിയിലും ഒളിപ്പിച്ചുവെച്ച വിപണനം നടത്താന്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് എത്തി മത്സ്യ കുട്ടകള്‍ പിടിച്ചെടുത്തു. കൂടാതെ അനധികൃത കച്ചവടത്തിന് ഒത്താശ ചെയ്തു കൊടുക്കുന്ന സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് നഗരസഭ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ കൂടുതല്‍ പോലീസിന്റെ സഹായം തേടുമെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് ഇന്നുമുതല്‍ ശക്തമായ രീതിയില്‍ ഇടവിട്ട് സമയങ്ങളില്‍ പരിശോധനകള്‍ നടത്തുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ റാം കുമാര്‍ അറിയിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ റാം കുമാര്‍ ഇന്‍സ്‌പെക്ടര്‍ എസ് എസ് മനോജ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മുബാറക്ക് ഇസ്മായില്‍ ഷെല്‍സി. ഹാസ്മി, തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം വഹിച്ചു.