ഒറ്റപ്പാലം: വരോട്ട് ബൈക്കിടിച്ച് വീണ പശുവിന്റെ കൊമ്പ് ശരീരത്തിൽ തുളഞ്ഞുകയറി യുവാവ് മരിച്ചു. ബൈക്ക് യാത്രികനായിരുന്ന പനമണ്ണ കുഴിക്കാട്ടിൽ കൃഷ്ണപ്രജിത്താണ് (22) മരിച്ചത്. വാഹനമിടിച്ച പശു സംഭവസ്ഥലത്തുതന്നെ ചത്തു.
ശനിയാഴ്ച വൈകീട്ട് ഏഴരയോടെ വീട്ടാമ്പാറ-പനമണ്ണ റോഡിലായിരുന്നു അപകടം. ഉടമകൾ മേയ്ച്ചുകൊണ്ടുപോകുകയായിരുന്ന പശുവിനെ ഇടിച്ച് ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബൈക്കിൽനിന്ന് തെറിച്ചുവീണ യുവാവിന്റെ നെഞ്ചിൽ പശുവിന്റെ കൊമ്പ് തുളഞ്ഞുകയറി.
നാട്ടുകാർ ചേർന്ന് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൃഷ്ണപ്രജിത്തിനെ രക്ഷിക്കാനായില്ല. ഞായറാഴ്ച പോസ്റ്റ്മോർട്ടം നടത്തും. അച്ഛൻ: കൃഷ്ണകുമാർ. അമ്മ: പരേതയായ പ്രീതകുമാരി. സഹോദരൻ: കിഷോർ.