പതിനെട്ടുകാരി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

ആറ്റിങ്ങൽ: പതിനെട്ടുകാരിയെ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍.അഴൂര്‍ പെരുങ്ങുഴി ചല്ലിമുക്ക് വയലില്‍തിട്ട വീട്ടില്‍ അജിത – സന്തോഷ് ദമ്പതികളുടെ മകള്‍ ആര്‍ഷയാണ് (18) മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ ഭര്‍ത്താവ് സുമേഷിന്റെ വീട്ടിലാണ് സംഭവം.എന്നാല്‍, ആര്‍ഷ ആത്മഹത്യ ചെയ്തതല്ല കൊല ചെയ്യപ്പെട്ടതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.സുമേഷ് ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിമയാണെന്നും ബന്ധുക്കളും നാട്ടുകാരും പറയുന്നു.

രണ്ട് മാസം മുമ്പായിരുന്നു ആര്‍ഷ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച്‌ സുമേഷിനെ വിവാഹം ചെയ്തത്.