തമിഴ്നാട് തിരുപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനി, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഒരു ലക്ഷം വീടുകൾ നിർമ്മിക്കുന്നതിനുള്ള കരാർ എറ്റെടുത്തതായി കാണിച്ച് സെമിറ്റി ഡെപ്പോസിറ്റ് ആയി കിളിമാനൂരിലെ പ്രമുഖ കോൺട്രാക്ട് കമ്പനിയിൽ നിന്നു. ലക്ഷങ്ങൾ തട്ടിയെടുക്കുകയും തമിഴ് നാട് ഉൾപ്പെടെ പല സ്റ്റേഷനുകളിലും നിരവധി കേസുകളിൽ പ്രതിയുമായ തമിഴ്നാട് സ്വദേശി രാജശേഖരൻ ആണ് പോലീസ് പിടിയിലായത് .#കിളിമാനൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലേക്ക് അന്വഷിച്ചു വരവേ പ്രതി തമിഴ്നാട് പോലീസിന്റെ പിടിയിലാവുകയായിരുന്നു. തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്കു തെളിവു ശേഖരണത്തിനുമായി കിളിമാനൂർ പോലീസ് തമിഴ് നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു