കിളിമാനൂർ:പ്രഥമ അദ്ധ്യാപികയെ ഭീഷണിപ്പെടുത്തി സഭ്യമല്ലാത്ത രീതിയിൽ സംസാരിക്കുകയും ചെയ്ത അദ്ധ്യാപകനെ സസ്പെൻ്റ് ചെയ്തു. കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലാണ് സംഭം വം. ഹൈസ്കൂൾ വിഭാഗത്തിലെ സാമൂഹ്യ ശാസ്ത്രം അദ്ധ്യാപകനായ ശശികുമാർ .എം നെയാണ് അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്. നിരവതി വാഹനങ്ങൾ കടന്നു പോകുന്ന റോഡിൻ്റെ വശത്തായുള്ള സ്കൂളിൽ അപകടങ്ങൾ നിത്യ സംഭം വമായിരുന്നു. ഇതേത്തുടർന്ന് വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടു കഴിയുമ്പോൾ വിദ്യാർത്ഥികളെ സുരക്ഷിതരായി റോഡ് മുറിച്ച് കടത്തിവിടണമെന്ന് സ്കൂൾ മാനേജ്മെൻ്റ് അദ്ധ്യാപകരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് അനുസരിക്കാൻ ശശികുമാർ എന്ന അദ്ധ്യാപകൻ തയ്യാറാവാതിരിക്കുകയും മൂന്നര മണിക്ക് തന്നെ പോവുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത പ്രഥമ അദ്ധ്യാപികയോട് തട്ടിക്കയറുകയും സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നുവത്രേ. തുടർന്ന് അദ്ധ്യാപിക രേഖാമൂലം മാനേജ്മെൻ്റിന് പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി..