വാളക്കാട് മുസ്ലിം പളളിക്ക് സമീപം ഓട്ടോ മറിഞ്ഞു മൂന്നുപേര്‍ക്ക് പരുക്കേറ്റു

വാളക്കാട് മുസ്ലിം പളളിക്ക് സമീപം ഓട്ടോ മറിഞ്ഞു മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം.
വെഞ്ഞാറ മൂട് നിന്നും ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടെ വെട്ടിതിരിഞ്ഞ് എതിര്‍ വശത്തുള്ള പുരയിടത്തിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം.
സംഭവത്തില്‍ പരുക്കേറ്റവരെ ഉടന്‍ തന്നെ 108 ആംബുലന്‍സില്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. 
അപകടത്തില്‍ എട്ടുവയസുള്ള ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്.