ഡിറ്റക്ടീവ് കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയും ഭർത്താവുമുൾപ്പെടെ നാല് പേർ കഞ്ചാവുമായി പിടിയിൽ

കഞ്ചാവുമായി ദമ്പതികളുൾപ്പെടെ 4 പേര്‍ പിടിയില്‍. എറണാകുളം വൈറ്റില പുതാനപ്പള്ളി നിഖില്‍ (28), ഭാര്യ നീന (32), ചന്തിരൂര്‍ പുതുപ്പള്ളിയില്‍ അഫ്സല്‍ (38), ഫോര്‍ട്ടുകൊച്ചി റഫീന മന്‍സിലില്‍ സക്കീര്‍ (32) എന്നിവരെയാണ് അരൂര്‍ കെല്‍ട്രോണ്‍ കമ്ബനിക്ക് സമീപമുള്ള വാടകവീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി അരൂര്‍ പൊലീസ് പിടികൂടിയത്.ആറ് പായ്ക്കറ്റുകളിലായി 47ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് ഉപഭോഗവും വില്പനയും നടത്തിയിരുന്ന ഇവരെക്കുറിച്ച്‌ ജനജാഗ്രത സമിതി നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. നീന ഒരു സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സിയിലെ ജീവനക്കാരിയാണ്. യുവമോർച്ച പ്രവർത്തകയാണ് നീനയെന്നും റിപ്പോർട്ടുണ്ട്. മറ്റ് മൂന്നു പേരും നിരവധി കേസുകളില്‍ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.