കൊച്ചി:എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിന് ഹൈക്കോടതി ജാമ്യം നല്‍കി. ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത പൊലീസ് വാദം തള്ളിയാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്.തന്നെ കേസില്‍ കുടുക്കിയതാണെന്നാണ് ജിതിന്റെ വാദം. എന്നാല്‍ ജിതിനെതിരെ ഒട്ടേറെ കേസുകള്‍ ഉണ്ടെന്നും, ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് വാദിച്ചു.
ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടക വസ്തു എറിഞ്ഞത്.രുവനന്തപുരം ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രഡിഡന്റ് ജിതിനെ കഴിഞ്ഞ മാസം 22നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.