ആലംകോട് :- ആറ്റിങ്ങൽ സബ് ജില്ലാ ശാസ്ത്രമേളയിൽ ആലംകോട് ഗവ.എൽ.പി.എസ് തിളക്കമാർന്ന വിജയം നേടി. പ്രവൃത്തി പരിചയമേളയിൽ ഒരുഫസ്റ്റും നാല്സെക്കൻ്റും ഉൾപ്പെടെ 51 പോയിൻ്റുകൾ നേടി സ്കൂൾ സബ് ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ മേളകളിലായി 66 പോയിൻ്റുകൾ നേടിയെടുക്കാൻ സ്കൂളിന് കഴിഞ്ഞു. അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കുഞ്ഞുങ്ങളെ എസ്.എം.സി.യും വികസന സമിതിയും അനുമോദിച്ചു.തെഞ്ചേരിക്കോണം DYFI യൂണിറ്റ് മൊ മൻ്റോകളും മധുരവും നൽകി.ആലംകോട് വാൾക്കേഴ്സ് ടീം കുട്ടികൾക്ക് സ്വീകരണം ഒരുക്കി.വാർഡ്കൗൺസിലറും, പൗരപ്രമുഖരും, നാട്ടുകാരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ആഹ്ലാദ പ്രകടനം ജനശ്രദ്ധ പിടിച്ചുപറ്റി.