ജോലി സമയത്ത് വാട്‌സ് അപ്പിലും ഫെയ്‌സ്ബുക്കിലും പോസ്റ്റിട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് വിജിലൻസിന്റെ ലോക്കപ്പ്.

തിരുവനന്തപുരം: ജോലി സമയത്ത് വാട്‌സ് അപ്പിലും ഫെയ്‌സ്ബുക്കിലും പോസ്റ്റിട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് വിജിലൻസിന്റെ ലോക്കപ്പ്. ജോലി സമയത്ത് സോഷ്യൽമീഡിയയിൽ സജീവമായ ഉദ്യോഗസ്ഥരെ പിൻതുടരുന്നതിനാണ് വിജിലൻസ് സംഘം ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഓഫീസുകളിലും സ്‌കൂളുകളിലുമൊക്കെ പ്രവൃത്തി സമയത്ത് ‘സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ‘ ജീവനക്കാരെ കണ്ടെത്തി വിജിലൻസ് ഇനി നടപടിയെടുക്കും. വാട്‌സ് അപ്പിലും, ഫെയ്‌സ് ബുക്കിലും പോസ്റ്റിടുന്ന സമയം നോക്കിയാവും വിജിലൻസ് ഉദ്യോഗസ്ഥരെ കുടുക്കുക. ജോലി സമയത്ത് വാട്‌സ് അപ്പിൽ സെൽഫി പോസ്റ്റ് ചെയ്യുകയും സന്ദേശങ്ങൾ ഷെയർ ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ പരാതിയെ തുടർന്ന് വിജിലൻസ് കേസെടുത്തു.പരാതിക്കാരൻ ‘ സ്‌ക്രീൻ ഷോട്ടെടുത്ത് തെളിവായി ഹാജരാക്കുകയായിരുന്നു’ പൊതുജനങ്ങൾക്കും ഇത്തരം പരാതികൾ സമർപ്പിക്കാവുന്നതാണ്. dir.vacb@ kerala.gov.in എന്ന മെയിലിലും ‘The Director .Vigilance and Anti curruption buero. PMG. Vikas Bhavan. Po Thiruvananthapuram33 എന്ന വിലാസത്തിലോ താഴെ കാണുന്ന ഫോൺ നമ്പരുകളിലോ പരാതിയും തെളിവുകളും ( ഏത് അഴിമതിയെ സംബന്ധിച്ചും ) നൽകാവുന്നതാണ്. ഡയറക്ടർ: 9497999966 Toll free 8592 900 900 ജില്ലാ ചുമതലയുള്ളDySpമാർ തിരുവനന്തപുരം: 9447582421 കൊല്ലം 9447582422 പത്തനംതിട്ട 94475824 23 കോട്ടയം9447582426 ആലപ്പുഴ9447582427 ഇടുക്കി9447582428 എറണാകുളം 9447582431 തൃശൂർ 9447582434 പാലക്കാട്9447582435 കോഴിക്കോട് 9447582438 മലപ്പുറം9447582439 വയനാട്9447582441 കണ്ണൂർ9447582440 കാസർകോട് 9447582442. കൂടുതൽ വിവരങ്ങൾ Vigilance kerala.gov.in ലും ലഭ്യമാണ.