വക്കം ഇറങ്ങുകടവില്‍ നാലു വയസ്സുകാരനെ വീടിനുള്ളില്‍ കയറി നായ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ഇറങ്ങുകടവ് വാടയില്‍ വീട്ടില്‍ അനൂപ് അശ്വതി ദമ്പതിമാരുടെ മകന്‍ ആദിത്യനെയാണ് വ്യാഴാഴ്ച വൈകിട്ട് നായ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
വീടിനു മുന്നില്‍ അനുജനോടൊപ്പം കളിച്ചുകൊണ്ട് നിന്ന ആദിത്യനെ പുറത്തു നിന്ന് എത്തിയ നായ ആക്രമിക്കുകയായിരുന്നു. നായ കുരച്ചു കൊണ്ടുവരുന്നത് കണ്ട്് ആദിത്യനും അനുജനും വീട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നായ ആദിത്യനെ കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് നായയില്‍ നിന്നും ആദിത്യത്തിനെ രക്ഷപ്പെടുത്തിയത്. ശരീരമാസകലം മുറിവേറ്റ ആദിത്യത്തിനെ അടുത്തുള്ള വക്കം ഗവണ്‍മെന്റ് ഹോസ്പിറ്റലിലും തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കായല്‍വാരം കേന്ദ്രീകരിച്ച് പൗള്‍ട്രി ഫാമുകളില്‍ നിന്നും അറവുശാലകളില്‍ നിന്നും മേഖലയില്‍ വന്‍ തോതില്‍ മാംസാവശിഷ്ടം നിക്ഷേപിക്കുന്നതാണ് നായശല്യം അതിരൂക്ഷം ആകാനുള്ള പ്രധാന കാരണം എന്ന് നാട്ടുകാര്‍ പറയുന്നു.