ഹോണ്‍ മുഴക്കിയതിലെ വിരോധം:, ബാലികയെയും പിതാവിനയും ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചതായി പരാതി

ആറ്റിങ്ങല്‍ :ബൈക്കിലെ ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ യുവാവിനെയും രണ്ടര വയസ്സുളള മകളെയും ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചതായി പരാതി ആറ്റിങ്ങള്‍ കോരാണി ദേവാമ്യതത്തില്‍ എസ്. ബി ജു (40) ആണ് പരാതി നല്‍കിയത് പരാതി നല്‍കിയെങ്കിലും പൊലീസ് തെറ്റായി ആണ് കേസ് റജിസ്റ്റര്‍ ചെയ്‌തെന്ന് ആരോപിച്ച് ബിജു റൂറല്‍ എസ്പിക്ക് പരാതി നല്‍കി. 
കഴിഞ്ഞ മാസം 26 ന് വൈകിട്ട് നാലരയോടെ ആറ്റിങ്ങല്‍ പാലസ് റോഡില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. രണ്ടര വയസ്സുളള മകളെ സ്‌കൂളില്‍ നിന്നു ബൈക്കില്‍ കൊണ്ടു വരുമ്പോള്‍ ഹോണ്‍ അടിച്ചതിന്റെ പേരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ വഴക്കുണ്ടാക്കിയെന്നും ബൈക്ക് ഇടിച്ചിടാന്‍ ശ്രമിച്ചെന്നുമാണ് പരാതി. അപകടമുണ്ടാകാതിരിക്കാന്‍ വഴിയരികില്‍ ബൈക്ക് നിര്‍ത്തി തൊട്ടു മുന്നില്‍ കൊണ്ടു നിര്‍ത്തിയ ഓട്ടോയില്‍ നിന്ന് ഡ്രൈവറും മറ്റൊരാളും ഇറങ്ങിവന്ന് മര്‍ദ്ദിക്കുകയായിരുന്നുവത്രേ. 
ആക്രമണത്തില്‍ രണ്ടരവയസ്സുളള കുട്ടിക്ക് പരുക്കേറ്റു. മകള്‍ക്ക് അടി കൊണ്ടതോടെ ബൈക്കില്‍ നിന്ന് ഇറങ്ങി പ്രതിരോധിക്കാന്‍ ശ്രമിച്ചതായും ബൈക്കില്‍ നിന്നും താഴെ വീഴാന്‍ പോയ മകളെ കാല്‍നടയാത്രക്കാരിയായ പെണ്‍കുട്ടിയാണ് രക്ഷപ്പെടുത്തിയതെന്നും ബിജു എസ് പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു സ്ഥലത്തുണ്ടായിരുന്ന രണ്ടു വനിതാ പൊലീസുകാരെ വിവരം അറിയിച്ച ശേഷം കുട്ടിയുമായി ആറ്റിങ്ങല്‍ പൊലീസ് സറ്റേഷനിലെത്തിയെങ്കിലും മോശം അനുഭവമാണുണ്ടായതെന്നും റൂറല്‍ എസ്പിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
ഓട്ടോറിക്ഷ ഡ്രൈവറോടൊപ്പമെത്തിയ ആള്‍ സറ്റേഷനില്‍ വച്ച് ഭീഷണിപ്പെടുത്തുകയും പൊലീസുകാര്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്‌തെന്നും ബിജു പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയ ശേഷം ബൈക്കിന്റെ രേഖകളെല്ലാം വാങ്ങിയ ശേഷമാണ് വിട്ടയച്ചതെന്നും എന്നാല്‍ ഓട്ടോറിക്ഷയുടെ രേഖകളൊന്നും പരിശോധിക്കാന്‍ പൊലീസ് തയാറായില്ലെന്നും പരാതിയിലുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആറ്റിങ്ങല്‍ പൊലീസ് തയാറാകാത്തതിനാല്‍ ദൃശ്യങ്ങള്‍ സഹിതമാണ് എസ്പിക്കു പരാതി നല്‍കിയത്. വഴിയരികില്‍ അടിപിടിയുണ്ടാക്കിയതിനാണു പൊലീസ് കേസെടുത്തതെന്നും തന്നെയും മകളെയും മര്‍ദ്ദിച്ചതു സംബന്ധിച്ച പരാതിയില്‍ കേസെടുത്തിട്ടില്ലെന്നും ബിജു പറഞ്ഞു.
സംഭവത്തില്‍ ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. പൊതു നിരത്തില്‍ അടിപിടികൂടിയതിന് രണ്ട് പേരുടേയും പേരില്‍ കേസെടുത്തതായും പൊലീസുകാര്‍ മോശമായി ആറ്റിങ്ങല്‍ എസ്‌ഐ സെന്തില്‍കുമാര്‍ പറഞ്ഞു.